സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പിരിവ് -10,000 രൂപ : സി.പി.എം നിയന്ത്രണത്തിലുള്ള എന്‍.ജി.ഓ യൂണിയനെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ കേരളാ എന്‍.ജി.ഓ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്‍തുക ഭീഷണിപ്പെടുത്തി പിരിക്കുന്നതായി ആരോപണമുയരുന്നു. 3,000, 5,000, 10,000 രൂപ എന്നിങ്ങനെയാണ് ഒരാളില്‍ നിന്നുമുള്ള പിരിവ്. പ്രധാനമായും പതിനായിരം രൂപയാണ് മിക്കവരോടും ആവശ്യപ്പെടുന്നത്. പിരിക്കുന്ന തുകക്ക് രസീതും നല്‍കാറില്ല. പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പില്‍ നിന്നുമാത്രം 50 ലക്ഷത്തിലധികം രൂപ പിരിച്ചെന്നാണ് വിവരം. പല ഉദ്യോഗസ്ഥരും രണ്ട് ഗഡുക്കളായാണ് പണം നല്‍കുന്നത്. കേരളം മുഴുവനുമുള്ള എന്‍.ജി.ഓ യൂണിയന്‍ അംഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ നടത്തുന്ന പണപ്പിരിവില്‍ കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ട് എന്നപേരില്‍ പിരിച്ചെടുക്കുന്നത്.

158000 ആളുകളാണ് കേരളത്തിലെ എന്‍.ജി.ഓ യൂണിയനില്‍ അംഗത്വം എടുത്തിരിക്കുന്നത് എന്നതാണ് രേഖകള്‍ പറയുന്നത്. ഇതില്‍ ഒരു ലക്ഷം ആളുകള്‍ പതിനായിരം രൂപ വെച്ച് കൊടുത്താലും നൂറ് കോടിയോളം രൂപ സി.പി.എം ന് ലഭിക്കും എന്നതാണ് പുറത്ത് വരുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഡി.എ വര്‍ധനവിന്റെ ആനുകൂല്യം അതേപടി പിരിച്ചെടുത്ത് പാര്‍ട്ടിയുടെ ഫണ്ട് വളര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നു. രാഷ്ട്രീയ പിന്‍ബലത്തില്‍ തങ്ങളെ ജോലി സംബന്ധമായി ഉപദ്രവിക്കുമോ എന്ന ഭയത്താല്‍ ചോദിക്കുന്ന തുക പലരും  നല്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അടുത്തിടെ ഉണ്ടായ തുടര്‍ച്ചയായ ബാങ്ക് അവധികള്‍ കാരണം പലര്‍ക്കും പിരിവ് നല്‍കാന്‍ കഴിഞ്ഞില്ല. ഇത് ഉടന്‍ തന്നെ നല്‍കണമെന്ന് നേതാക്കള്‍ അന്ത്യശാസനം നല്‍കിയതായും പറയുന്നു. ഭീഷണി ഭയന്ന് സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ പകുതിയിലേറെ തുക നേരത്തെ നല്‍കിയെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...