ശ്രീനിവാസൻ കൊലക്കേസ് ; പിഎഫ്ഐ അംഗത്തെ അറസ്റ്റ് ചെയ്ത് എൻഐഎ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തകൻ സഹീർ കെ.വിയാണ് അറസ്റ്റിലായത്. എൻ.ഐ.എ ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് പാലക്കാട് സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ശേഷം മുങ്ങിയ സഹീറിനെ പാലക്കാട് ജില്ലയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിയാണ് അറസ്റ്റിലായ സഹീർ. അന്വേഷണം ഏറ്റെടുത്ത ശേഷം കേസില്‍ എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്.

ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യപ്രതിയാണിയാൾ. അക്രമികൾക്ക് സംരക്ഷണം നൽകുന്ന ചുമതല വഹിച്ചിരുന്നതും ഇയാൾ തന്നെയായിരുന്നു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരിൽ ഭീകരത സൃഷ്ടിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള നിരോധിത സംഘടനയുടെ വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘം ശ്രീനിവാസനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എ റിപ്പോർട്ട്. പിഎഫ്‌ഐ നേതാക്കളുടെ വിവിധ ഗൂഢാലോചനകളിൽ പിഎഫ്‌ഐയുടെ പട്ടാമ്പി ഏരിയ പ്രസിഡന്റായിരുന്ന പ്രതിക്ക് പങ്കുള്ളതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു. നേരത്തെ മാർച്ച് 17ന് കേസിൽ പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 59 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഈ പ്രതികളിൽ ഒരാളായ അബ്ദുൾ നാസർ ഈ വർഷം ജനുവരി 2 ന് മരണപ്പെടുകയും ചെയ്തു. കേസിൽ 11 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം കേന്ദ്ര ഏജൻസി ശക്തമാക്കിയിരിക്കുകയാണ്. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....