പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ മേധാവി ഹാഫിസ് സയീദിനെ പ്രതിയായി ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഭീകരാക്രമണത്തിലെ പാക് പങ്കും കുറ്റപത്രത്തിലുണ്ട്. ജമ്മുവിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്താന്റെ ഗൂഢാലോചന, ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിന്റെ പങ്ക്, ശാസ്ത്രീയ പരിശോധനയിലൂടെയും സംഭവസ്ഥലത്തെ അന്വേഷണത്തിലൂടെയും ശേഖരിച്ച തെളിവുകള്‍ എന്നിവ കുറ്റപത്രത്തില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാനും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഗൂഢാലോചന നടത്താനും ഹാഫിസ് സയീദ് നേതൃത്വം നല്‍കിയെന്നാണ് കുറ്റപത്രത്തിലുള്ള ആരോപണം.

കേസില്‍ 1597 പേജുള്ള വിശദമായ കുറ്റപത്രം കഴിഞ്ഞ ഡിസംബറില്‍ എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ലഷ്‌കറെ ത്വയ്ബ, ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നീ സംഘടനകള്‍ ആസൂത്രണം ചെയ്ത അതിര്‍ത്തി കടന്നുള്ള ഗൂഢാലോചനയുടെ വിശദമായ ക്രമം കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആയിരത്തിലധികം സാക്ഷികളെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. 2025 ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. 26 സാധാരണക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ഇതിന് ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ ഇന്ത്യ മറുപടി നല്‍കിയിരുന്നു. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്‌ലി, മുരിഡ്ക് എന്നിങ്ങനെ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...