കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനു മുന്നേ തന്നെ എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷാ വിന്യാസം. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് കര്‍ശന സുരക്ഷയൊരുക്കിയിരുന്നത്. മന്ത്രി എത്തുന്നതിന് മുന്നേ തന്നെ എന്‍ഐഎ ഓഫീസിന് മുന്നിലുള്ള വഴിയുടെ രണ്ട് ഭാഗങ്ങളും ബാരിക്കേഡ് സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഓഫീസിന് മുന്നില്‍ നൂറോളം വരുന്ന പോലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മന്ത്രി ചോദ്യം ചെയ്യലിന് എത്തുന്നത് അറിഞ്ഞാല്‍ പിന്നാലെ ഉണ്ടാകാവുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷയെന്നാണ് വിവരം.
മന്ത്രി കെ.ടി.ജലീലിനെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും ; വന്‍ സുരക്ഷാസന്നാഹവുമായി പോലീസ്
RECENT NEWS
Advertisment