മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സം​ഭ​വo : സി​ആ​പ്റ്റി​ല്‍ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നും എ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ സി​ആ​പ്റ്റ് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ സി​ആ​പ്റ്റി​ല്‍ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം സി​ആ​പ്റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. സി​ആ​പ്റ്റി​ല്‍ എ​ത്തി​ച്ച പാ​ഴ്സ​ലു​ക​ളി​ല്‍ അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​ര്‍ പൊ​ട്ടി​ച്ചു മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ടു​ത്തി​രു​ന്നു​വെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ എ​ന്‍​ഐ​എ​യോ​ടും ഇ​ഡി​യോ​ടും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും എ​ന്‍​ഐ​എ സി​ആ​പ്റ്റി​ലെ ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു.

എ​യ​ര്‍ കാ​ര്‍​ഗോ​യി​ല്‍ നി​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യേ​യും ഡ്രൈ​വ​റേ​യും ക​സ്റ്റം​സ് കൊ​ച്ചി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​ആ​പ്റ്റി​ല്‍​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലാ​ണ് മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...