പഞ്ചാബിൽ ഖാലിസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമൺദീപ് സിം​ഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്. എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെ‌ട്ടിയത്. ഇയാളുടെ വസ്തുവകകൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയതെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎൽഎഫ്), ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ), ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐഎസ്‌വൈഎഫ്) തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.

2022 ഓഗസ്റ്റ് 20-ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാ​ഗമായാണ് എൻഐഎയുടെ നടപടി. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള ഭീകരവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കൈമാറിയിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ഭീകരവാദ സംഘടനകളെ തകർക്കുന്നതിനായുള്ള വിപുലമായ അന്വേഷണം തുടരുകയാണെന്ന് എൻഐഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...