സച്ചിന്‍ വാസെയുടെ ആഡംബര കാര്‍ പിടിച്ചെടുത്തു ; കാറിനുള്ളില്‍ 5 ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉപയോഗിച്ചതായി കരുതുന്ന കാർ പിടിച്ചെടുത്തു. എൻ.ഐ.എയാണ് സച്ചിൻ വാസെയുടെ മേഴ്‌സിഡീസ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ അറിയിച്ചു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസൻസ് പ്ലേറ്റ്, നോട്ടെണ്ണൽ മെഷീൻ, അഞ്ച് ലക്ഷം രൂപ, വസ്ത്രങ്ങൾ ഉൾപ്പെടെയാണ് കാറിൽ നിന്ന് കണ്ടെത്തിയത്.

സച്ചിൻ വാസെ ഈ കാർ ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ പറഞ്ഞു. കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എൻ.ഐ.എ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ വാസെയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ ലാപ്‌ടോപ്, ഐപാഡ്, മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...