സംസ്ഥാനത്ത് രാത്രി 10 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോള്‍ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ദ്ദരേയും ചേര്‍ത്ത് ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദ​ഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്തംബര്‍ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...