ഇലന്തൂര്‍ : സധൈര്യം മുന്നോട്ട് പൊതു ഇടം എന്റേതും, എന്ന സന്ദേശവുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ശിശുവികസന ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നൂറിലേറെ വനിതകളുടെ കൂട്ടായ്മയില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. 10 പേരില്‍ താഴെയുള്ള 20 ചെറു സംഘങ്ങള്‍ വീതം വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി 11ന് ഇലന്തൂര്‍ ജംഗ്ഷനില്‍ ഒരുമിച്ച് കൂടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം രാത്രി നടത്തം ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടന്‍ പാട്ട്, കവിതകള്‍ എന്നിവ ആലപിച്ച് വനിതകള്‍ രാത്രി നടത്തം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍.വി.തോമസ്, എം.എസ്. സിജു എന്നിവരുടെ നാടന്‍ പാട്ട് ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജെ.ഇന്ദിരാദേവി, ജനപ്രതിനിധികളായ വത്സമ്മ മാത്യു, ആലീസ് രവി, സാലി തോമസ്, രമാദേവി, ജോണ്‍ വി.തോമസ്, ബിജിലി പി.ഈശോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ്, ശിശുവികസന പദ്ധതി ഓഫീസര്‍ ഷീബാ എഡ്വേര്‍ഡ്, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ മാലതി, ശാന്തി, അങ്കണവാടി പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സധൈര്യം മുന്നോട്ട് , പൊതു ഇടം എന്റേതും : ഇലന്തൂരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു
RECENT NEWS
Advertisment