98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം ; നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 98 വയസുകാരിയ്ക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം. നിലമ്പൂര്‍ പാലേമാട് സ്വദേശിനിയായ 98 വയസുകാരി ലക്ഷ്മിയമ്മയുടെ ഇടുപ്പ് സന്ധിയുടെ ഭാഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. പ്രായം വെല്ലുവിളിയായിരുന്നെങ്കിലും ആശുപത്രി ജീവനക്കാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട് 5 ദിവസത്തിന് ശേഷം ലക്ഷ്മിയമ്മ ആശുപത്രി വിട്ടു. ഇനി സ്വന്തം കാര്യങ്ങള്‍ ലക്ഷ്മിയമ്മക്ക് സ്വയം ചെയ്യാനാകും. മാതൃകാപരമായ ചികിത്സയൊരുക്കിയ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു. വീണതിനെ തുടര്‍ന്ന് കിടപ്പിലായ അവസ്ഥയിലാണ് ലക്ഷ്മിയമ്മയെ നവംബര്‍ 12-ാം തീയ്യതി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം സര്‍ജറി നിര്‍ദേശിച്ചു.

എന്നാല്‍ പ്രായവും രക്താതിമര്‍ദവും തടസമായെങ്കിലും നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവും സംഘവും വെല്ലുവിളി ഏറ്റെടുത്തു. സര്‍ജന്‍ ഡോ. മനോജിന്റെ നേതൃത്വത്തിലുളള ഓര്‍ത്തോ വിഭാഗം നവംബര്‍ 15ന് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു. ഓര്‍ത്തോ വിഭാഗത്തിലെ ഡോ. നിഷാദ്, ഡോ. ഷാക്കിര്‍, ഡോ. റസാഖ് എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഫാസില്‍, ഡോ. ശ്രീകാന്ത്, നഴ്സുമാരായ സുധ, സിന്ധു, അനസ്‌തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന്‍മാര്‍ എന്നിവരും സര്‍ജറി വിജയകരമാക്കാന്‍ സഹായിച്ചു. ഡിസ്ചാര്‍ജ് ആയ ലക്ഷ്മിയമ്മയെ അശുപത്രി അധികൃതര്‍ സന്തോഷത്തോടെ വീട്ടിലേക്കയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...