നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനം സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. വന്യജീവി ആക്രമണം വയനാട്ടിലെ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നത് ദുഃഖകരമാണെന്ന് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് പറഞ്ഞു.

വന്യജീവി ആക്രമണങ്ങളിൽ വനം വകുപ്പിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റം വിമർശനാത്മകമാണ്. കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള നടപടികൾ വേഗം നടക്കുന്നില്ലെന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്നും മെത്രാപ്പോലീത്ത വിമര്‍ശിച്ചു. വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ബർണബാസ് പറഞ്ഞു. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...