നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത വൈ​ദ‍്യു​തീ​ക​ര​ണം മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ വൈ​ദ‍്യു​തീ​ക​ര​ണം 2024 മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ. നി​ല​മ്പൂ​ർ പാ​ത​യി​ലെ പ്ര​ധാ​ന വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ നി​ല​മ്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ആ​ക്ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് പി. ​മേ​നോ​ൻ, ഡോ. ​ബി​ജു നൈ​നാ​ൻ എ​ന്നി​വ​ർ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ എ​ക്സി​ക‍്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി.​ആ​ർ. ര​വീ​ന്ദ്ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വൈ​ദ‍്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​ർ മു​ത​ൽ നി​ല​മ്പൂ​ർ വ​രെ​യു​ള്ള 66 കി​ലോ​മീ​റ്റ​റാ​ണ് വൈ​ദ‍്യു​തീ​ക​ര​ണം.

കാ​ന്‍റി​ലി​വ​ർ രീ​തി​യി​ലാ​ണ് വൈ​ദ‍്യു​തി​ക്ക​മ്പി​ക​ൾ ക​ട​ന്നു​പോ​വു​ക. ട്രാ​ക്ഷ​ൻ സ​ബ്സ്റ്റേ​ഷ​ൻ മേ​ലാ​റ്റൂ​രി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. വാ​ടാ​നാം​കു​ർ​ശ്ശി, വാ​ണി​യ​മ്പ​ലം, അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്വി​ച്ചി​ങ് സ്റ്റേ​ഷ​നു​ക​ൾ. ഷൊ​ർ​ണൂ​ർ മു​ത​ൽ നി​ല​മ്പൂ​ർ വ​രെ 1204 തൂ​ണു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. 850ഓ​ളം വൈ​ദ‍്യു​തി​ക്കാ​ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള കോ​ൺ​ക്രീ​റ്റ് കു​ഴി​ക​ളു​ടെ നി​ർ​മാ​ണ​വും 200ഓ​ളം തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന ഓ​ഫി​സു​ക​ളു​ടെ​യും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 90 കോ​ടി രൂ​പ​യാ​ണ് പാ​ത ​വൈ​ദ‍്യു​തീ​ക​ര​ണ​ത്തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...