വന്യജീവി ആക്രമണ വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി എംപിക്ക് മറുപടിയുമായി എംവി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: വന്യജീവി ആക്രമണ വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി എംപിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണെന്നും ബിജെപിക്കാര്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സംസ്ഥാനം നടപടികള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി ഒന്നും പറയാതെ തടിതപ്പി രക്ഷപ്പെടുകയാണെന്നും യുഡിഎഫ് അടിമുടി നിരായുധരായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ‘മലപ്പുറം ജില്ല രൂപീകരിച്ചാല്‍ കുട്ടിപ്പാക്കിസ്താന്‍ ആകുമെന്ന് പറഞ്ഞത് കോണ്‍ഗ്രസാണ്. അത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ജില്ലയ്‌ക്കെതിരെ മാര്‍ച്ച് നടത്തിയത് ആര്യാടന്‍ മുഹമ്മദാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്ന കളളപ്രചാരണം. വിശ്വാസികളുടെ വോട്ട് ഞങ്ങള്‍ക്ക് വേണം. ബിജെപിയുടെ വോട്ട് വേണ്ട, ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ട. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല’- എം വി ഗോവിന്ദന്‍ പറഞ്ഞു. പി വി അന്‍വര്‍ എല്‍ഡിഎഫിന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

കടലിനടിയിൽ കോറൽ വര്‍ണ്ണ വിസ്മയം : കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ

0
കൊച്ചി : ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കടലിനടിയിൽ പവിഴ ജീവികളുടെ...

കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ...