കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒൻപത് വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒൻപത് വയസ്സുകാരിയായ കുട്ടി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റീമും ഉമ്മയും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ലോറി ഇടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ച് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുത്തൂര്‍ ജങ്ഷനില്‍ വെച്ചാണ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടത്. പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍വെച്ച് ബ്രേക്ക് നഷ്ടമായ ലോറി ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ചു. പിന്നീട് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് ലോറി നിന്നത്.

ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ്പെടെ അപകടത്തില്‍ പരിക്കേറ്റ എട്ടു പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും പുത്തൂരിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...