ശബരിമല ദര്‍ശനത്തിന് വരും വഴി ബസിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒമ്പതു വയസുകാരിയെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് തിരികെ നല്‍കി

For full experience, Download our mobile application:
Get it on Google Play

പമ്പ :  ശബരിമല ദര്‍ശനത്തിന് വരും വഴി ബസിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഒമ്പതു വയസുകാരിയെ കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ്പോലീസിന് കൈമാറി. പിതാവിനും മുത്തശിക്കുമൊപ്പം ദര്‍ശനത്തിന് വന്ന നാലാം ക്ലാസുകാരി ഇവര്‍ സഞ്ചരിച്ചിരുന്ന ബസില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടി കിടന്ന് ഉറങ്ങുന്ന കാര്യം മറന്ന് പിതാവും മുത്തശിയും പമ്പയില്‍ ചെന്നിറങ്ങി. ഇവര്‍ കയറിയ ബസ് തിരികെ നിലയ്ക്കലിലേക്ക് പാര്‍ക്കിംഗിന് പോയിക്കഴിയുമ്പോഴാണ് കുട്ടി ഇറങ്ങിയില്ലെന്ന് ഇവര്‍ മനസിലാക്കുന്നത്. വിവരം പോലീസില്‍ അറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വയര്‍ലസ് സന്ദേശം പിന്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രാജേഷും ജി. അനില്‍കുമാറും കുട്ടിയെ കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിന് വന്നതാണ് നാലാം ക്ലാസില്‍ പഠിക്കുന്ന ഭവ്യയും പിതാവും മുത്തശിയും.  പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന രാജേഷും അനില്‍കുമാറും ഈ സന്ദേശം കേട്ടു. എ.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ നമ്പരും വയര്‍ലസിലൂടെ ഇവര്‍ മനസിലാക്കി. ഇവര്‍ വരുന്ന വഴി ഇതേ നമ്പരിലുള്ള ബസ് കണ്ടു. കൈ കാണിച്ച് ബസ് നിര്‍ത്തി ഡ്രൈവറോടും കണ്ടക്ടറോടും ചോദിച്ചപ്പോള്‍ ബസില്‍ ആരുമില്ലെന്നും എല്ലാവരും പമ്പയില്‍ ഇറങ്ങിയെന്നുമായിരുന്നു മറുപടി. ബസ് കണ്ടെത്തിയ സ്ഥിതിക്ക് തങ്ങള്‍ക്ക് പരിശോധിക്കണം എന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അകത്തു കയറി പരിശോധിച്ചു. ബസിന്റെ ഏറ്റവും പിന്നിലായുള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ കുട്ടി ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ രാജേഷ് എടുത്തു കൊണ്ട് വാഹനത്തിന് പുറത്തു വന്നു. വിവരം പോലീസിനെ അറിയിക്കാന്‍ നോക്കിയെങ്കിലും വയര്‍ലസിന് റേഞ്ച് ഉണ്ടായിരുന്നില്ല. ഈ സമയം പോലീസിന്റെ പെട്രോളിങ് വാഹനവും അവിടേക്ക് വന്നു. അവരോട് കുട്ടിയെ കിട്ടിയ വിവരം പറഞ്ഞതിന് ശേഷം തങ്ങളുടെ വാഹനത്തില്‍ തന്നെ രാജേഷും അനിലും ചേര്‍ന്ന് കുട്ടിയെ പമ്പ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...