ജില്ലയിലെ വിനോദ സഞ്ചാര മേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് ആങ്ങമൂഴി, മൂഴിയാര്‍ വഴി ഗവിയിലേക്കുള്ള കാനന പാതയുടെ ഓരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങള് തള്ളുന്നു‍. കൊച്ചാണ്ടി മുതല്‍ ഗവി വരെയുള്ള അറുപത് കിലോമീറ്റര്‍ പൂര്‍ണമായും ഉള്‍വനമാണ്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ വേലുത്തോട്, മൂഴിയാര്‍ ഡാമുകള്‍ കൊച്ചാണ്ടിയില്‍ നിന്നും കേവലം 12 കി.മീറ്ററിനുള്ളിലാണ്. കൂടാതെ ചോരകക്കി മേഖലയില്‍ നിന്നുനോക്കിയാല്‍ മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് മലമുകളില്‍ നിന്നും തൂക്കായി കിടക്കുന്ന പൈപ്പ് ലൈനും കാണാം. ഈ ലുക്ക് ഔട്ട് പോയിന്റുകളിലെല്ലാം സഞ്ചാരികള്‍ അലക്ഷ്യമായി പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് പതിവാണ്. കാടു വളര്‍ന്നു നില്‍ക്കുന്ന ഭാഗമായതിനാല്‍ ഇവ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനും പറ്റില്ല. ഈ ഭാഗത്ത് കക്കാട്ടാറില്‍ നിന്നും വെള്ളം കുടിക്കാന്‍ നിരവധി ആനത്താരകളുണ്ട്. ഈ വഴികളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കാണാം.

മൂഴിയാറില്‍ നിന്നും നാല്‍പ്പതേക്കര്‍ ഭാഗത്തേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയാണുള്ളത്. ഈ ഭാഗത്ത് വാഹനം നിര്‍ത്തി മൂഴിയാര്‍ ജലസംഭരണിയുടെയും പവര്‍ ഹൗസിന്റെയും കാഴ്ച്ച പകര്‍ത്താന്‍ എത്തുന്ന സഞ്ചാരികള്‍ വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയാറുണ്ട്. നാല്‍പ്പതേക്കറില്‍ ഉള്ള കടകളില്‍ നിന്നും കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങുന്നവര്‍ ഇടയ്ക്ക് വാഹനത്തില്‍ ഇരുന്നുകൊണ്ട് അവ പാതയുടെ ഓരങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. ഇടയ്ക്ക് പെന്‍ സ്‌റ്റോക്ക് പൈപ്പുകളില്‍ അറ്റകുറ്റപണികള്‍ നടത്താനായി വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചിട്ടുള്ള കാട്ടുപാതകള്‍ പല സഞ്ചാരികളുടെയും ഇടത്താവളമാണ്. മരങ്ങള്‍ ഇടതൂര്‍ന്നുവളരുന്ന ഈ ഭാഗത്ത് തണുപ്പ് ഏറെയായതിനാല്‍ വാഹനം നിര്‍ത്തി മദ്യ സേവ നടത്തുന്ന സംഘങ്ങളും നിരവധി. ഇവരുടെ ശല്യം വര്‍ദ്ധിച്ചതിനാല്‍ വനം വകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി ഈ വഴികളില്‍ വേലി തീര്‍ത്ത് സഞ്ചാരം തടസപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...