കോന്നി : മരങ്ങളും ജലവും സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റുകയാണ് വിശാഖപട്ടണം സ്വദേശി പത്തൊൻപത് കാരനായ രാമു റാവു. പത്തനംതിട്ട ജില്ലയിൽ കൂടി കടന്നുപോയ ഇദ്ദേഹം കോന്നി ആനത്താവളവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും എല്ലാം സന്ദർശനം നടത്തിയാണ് മടങ്ങിയത്. 2022 ൽ വിശാഖപട്ടണത്ത് നിന്നും ആരംഭിച്ച യാത്ര 27 സംസ്ഥാനങ്ങളിൽ കൂടി കടന്ന് പോയാണ് രാമു കേരളത്തിൽ എത്തിയത്. കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിൽ എത്തി ശബരിമല ദർശനം നടത്തി കോന്നിയിലും സന്ദർശനം നടത്തിയ ഇദ്ദേഹം തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്ക് യാത്രയായി. എച്ച് പി സി എൽ ഉദ്യോഗസ്ഥനായ നാരായണൻ റാവുവിന്റെയും ദീപയുടെയും മകനാണ് രാമു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























