നിപ പ്രതിരോധം: ആരോഗ്യ ഡയറക്ടര്‍ നാളെ മലപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലപ്പുറം വണ്ടൂരില്‍ മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യ ഡയറക്ടര്‍ നാളെ മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരില്‍ എത്തി. നാളെ രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.സ്വകാര്യാശുപത്രിയില്‍ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിള്‍ അയച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛര്‍ദ്ധിയും മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരിന്നു. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ 14 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രശേരി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...