കുമളിയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുമളി: ഇടുക്കിയിലെ കുമളിയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 60 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കുമളിയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കുമളി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കാറിലെത്തിയ കുമളി ചേമ്പനായിൽ വീട്ടിൽ അനൂപ് വർഗ്ഗീസ്, പറങ്ങാട്ട് വീട്ടിൽ ബിക്കു ഡാനിയേൽ എന്നിവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കമരുന്ന് കണ്ടെത്തിയതെന്ന് കുമളി പോലീസ് അറിയിച്ചു.

വാഹന പരിശോധനക്കിടെ പോലീസിൻറെ ചോദ്യങ്ങൾക്ക് ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നി. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ വിശദമായി പരിശോധിച്ചു. കാറിൽ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയാണ് 60 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡി എത്തിച്ചതെന്നും കുമളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിയിരുന്നതായും പ്രതികൾ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...