നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക് ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43 കാരന്‍ സാധാരണ ജീവിതത്തിലേക്ക്. അടുത്ത ദിവസം തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആഴ്ച്ചകളോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ആശുപത്രി വിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻ ഐ വിയിലും നടത്തിയ പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 11 നാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപതികൾ തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോൾത്തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.

104 പേരായിരുന്നു സമ്പർക്ക പട്ടികയിൽ. എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജൂൺ 14 ന് മന്ത്രി കെ മുരളീധരൻ നേരിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജൂൺ 13 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ പി അനിൽകുമാർ ഉന്നതല യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ എല്ലാദിവസവും വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവലോകന യോഗങ്ങൾ നടത്തുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ...

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...

പത്മാകഫേ ഉദ്ഘാടനത്തിൽ വിമർശനവുമായി ഗണേഷ് കുമാർ

0
കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി...

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ

0
ആലപ്പുഴ : ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ...