നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ 43കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

കെഎച്ച്ആര്‍ഡബ്ല്യുയു എസിന് കീഴിലുള്ള പേ വാര്‍ഡ് ഒഴിപ്പിച്ചാണ് ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചത്. മെഡിക്കല്‍ കോളേജിലെ ഈ മേഖലയില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. രോഗം ബാധിച്ചയാളുടെ വീട്ടിലുള്ളവരും സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...