Monday, June 17, 2024 4:43 am

നിരണം അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട് എന്ന പ്രമേയത്തിൽ മത-ഭൗതിക വിദ്യാഭ്യാസ കലാലയമായ നിരണം ജാമിഅഃ അൽഇഹ്സാന്റെ സിൽവർ ജൂബിലി ആഘോഷത്തിന് ഇന്ന് അൽ ഇഹ്‌സാൻ കാമ്പസിൽ തുടക്കമായി. ജാമിഅഃയുടെ പ്രധാന മുദരിസ് ഉസ്താദ് സൈദലവി ഫൈസി പതാക ഉയർത്തലിനും പ്രാരംഭ പ്രാർഥനക്കും നേതൃത്വം നൽകി. ഡോ. അലി അൽ ഫൈസി, ത്വാഹ സഅദി, സ്വലാഹുദ്ധീൻ മദനി, ശമ്മാസ് നുറാനി, മാന്നാർ അബ്ദുൽ ലത്തീഫ്, എം.സലീം, കെ.എ കരീം, ഹാജി പി.എ ഷാജഹാൻ, റ്റി.എം.താഹാ കോയ, ഹാജി പി.എച്ച് മുഹമ്മദ്‌ കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ്‌ സൈനുദ്ധീൻ അൽ ബുഖാരി ലക്ഷദ്വീപ് നേതൃത്വം നൽകി.

നാളെ രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉമ്മർ കുരുക്കൾ ഉദ്ഘാടനം ചെയ്യും. 4 മണിയ്ക്ക് വനിതാ ക്ലാസ്സ് മുഹമ്മദ് ഷമ്മാസ് നൂറാനി നേതൃത്യം നൽകും. തുടർന്ന് 7.30ന് ബുർദ മജ്ലിസും ഇശൽ വിരുന്നും ഉണ്ടാവും. സമാപന ദിവസമായ ഞായറാഴ്ച (26 ) ഉച്ചയ്ക്ക് 2ന് പണ്ഡിത സമ്മേളനം അർഷാദ് നൂറാനി കാമിൽസഖാഫി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി.അബ്ദുൽഹക്കീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തും. സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ചോരാത്ത വീട് പദ്ധതിയുടെയും സിൽവർ ജൂബിലി പദ്ധതിയുടെയും ഉദ്ഘാടനം മാത്യൂ ടി.തോമസ് എം.എൽ.എയും നിർവ്വഹിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...