നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ നിരണം ചുണ്ടൻ ജേതാവായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: 65-ാം മത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടൻ ജേതാവായി. രഞ്ജു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ നീരേറ്റുപുറം ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുവിലെ പറമ്പനെ തുഴപ്പാടുകളുടെ അകലത്തിൽ പരാജയപ്പെടുത്തിയാണ് നിരണം ചുണ്ടൻ ജേതാവായത്. ജോസഫ് മുളന്താനം, അശ്വന്ത് പെരുമ്പിടാക്കളം ക്യാപ്റ്റന്മാരായ തായങ്കരി ജവഹർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വെപ്പ് എ ഗ്രേഡ് മത്സരത്തിൽ റോബിൻ കടവിൽ ക്യാപ്റ്റനായ കരുമാടി ഐശ്വര്യ ബോട്ട് ക്ലബ്ബ് കടവിൽ സെന്റ് ജോർജ്ജ് ഒന്നാം സ്ഥാനവും ജോഷുവ മുല്ലപ്പള്ളിൽ ക്യാപ്റ്റനായ കല്ലട ഏഞ്ചൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ പഴശ്ശിരാജ രണ്ടാം സ്ഥാനം നേടി. ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ കുഞ്ഞുമോൻ ചൂരത്ര ക്യാപ്റ്റനായ തലവടി സെൻട്രൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ മാമ്മൂടൻ ഒന്നാം സ്ഥാനവും പ്രമോദ് എച്ച്. ഉണ്ണി ക്യാപ്റ്റനായ കൊടുപ്പുന്ന ബോട്ട് ക്ലബ്ബ് തുഴഞ്ഞ തുരുത്തിതറ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡിൽ അഖിൽരാജ് പോർക്കോലിൽ ക്യാപ്റ്റനായ പി.ജി. കരിപ്പുഴ ഒന്നാം സ്ഥാനവും സോണി അഞ്ചിൽ ക്യാപ്റ്റനായ വൈശ്യംഭാഗം ബോട്ട് ക്ലബ്ബ് തുഴഞ്ഞ എബ്രഹാം മൂന്ന് തൈക്കൽ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ ശരവണൻ ഒന്നാമതും ദാനിയേൽ രണ്ടാമതും ജലറാണി മൂന്നാമതും ഫിനിഷ് ചെയ്തു.

വള്ളം കളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, വൈസ്. പ്രസിഡന്റുമാരായ പി. രാജശേഖരൻ, ബോസ് പാട്ടത്തിൽ, ബോട്ട് റൈസ് സെക്രട്ടറി പുന്നൂസ് ജോസഫ്, പബ്ലിസിറ്റി കൺവീനർ സജി കൂടാരത്തിൽ, ചീഫ് കോഡിനേറ്റർ ഇൻ ചാർജ്ജ് അനിൽ സി. ഉഷസ്, കോഡിനേറ്റർമാരായ വി.ആർ രാജേഷ്, അനീഷ് തോമസ്, ബിനു കുരുവിള എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...