Saturday, January 11, 2025 2:44 pm

നിരണം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനങ്ങളുടെ ആരോഗ്യസംരക്ഷണവും ആരോഗ്യ വിദ്യാഭ്യാസവും നല്‍കുന്ന സ്ഥലമാകണം കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിരണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവയ്ക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ ജനങ്ങളില്‍ വമ്പിച്ച ആവേശമാണുള്ളത്. ഒരുപാടുപേര്‍ സഹായവുമായി എത്തുന്നുണ്ട്. കോവിഡ് നമ്മൈ വിട്ടുപോയിട്ടില്ല. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മാത്യു ടി.തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.6 കോടി രൂപ വിനിയോഗിച്ചാണു പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് ആറുവരെ ലഭ്യമാകും. വൈകിട്ട് ആറുവരെ ഒ.പി സൗകര്യവും, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ഫാര്‍മസി, ശിശുസൗഹൃദ പ്രതിരോധ കുത്തിവയ്പ്പു കേന്ദ്രം, പൊതുജനാരോഗ്യ വിഭാഗം, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്ലിനിക്ക്, വയോജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേക ക്ലിനിക്ക്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം, ഇ-ഹെല്‍ത്ത് പ്രോഗ്രാം എന്നിവ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, നിരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എച്ച്. ഷമീന, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, നിരണം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിംബി ഹരിഹരദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹണിട്രാപ്പ് ; യുവാവിന്റെ 10 ലക്ഷം കവര്‍ന്ന രണ്ട് അസം സ്വദേശികൾ പിടിയിൽ

0
കുറ്റിപ്പുറം : ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർനെടുത്തതുമായി...

കേരള ജനവേദിയുടെ ഇരുപത്തിമൂന്നാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : 2 002 ജനുവരി മാസം പ്രവർത്തനമാരംഭിച്ച കേരള...

തിരുവാഭരണ ഘോഷയാത്രയ്ക്ക് താലൂക്കിലെ വിവിധ മേഖലകളില്‍ നാളെ സ്വീകരണം നല്‍കും

0
റാന്നി : മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക്...

കുവൈത്തിൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ എ.​ഐ ക്യാ​മ​റ​ക​ൾ സ​ജീ​വം

0
കു​വൈ​ത്ത്: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ക്യാമറകൾ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ...