തിരുവല്ല : നിരണം പഞ്ചായത്തില്‍ മൂന്ന് മാതൃക അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
നിരണം പഞ്ചായത്തിലെ രണ്ട്, മൂന്ന്, 13 വാര്‍ഡുകളിലാണ് അംഗന്‍വാടികള്‍ നിര്‍മിക്കുന്നത്. രണ്ടാം വാര്‍ഡിലെ വരപ്പടത്ത് വി. ഐ. ഉമ്മന്‍ അഞ്ചു സെന്റ് സ്ഥലവും മൂന്നാം വാര്‍ഡില്‍ വടക്കേപുറത്ത് കൊച്ചുപുരയ്ക്കല്‍ ജിജി പോള്‍ അഞ്ചു സെന്റ് സ്ഥലവും, 13-ാം വാര്‍ഡില്‍ കളപ്പുരയില്‍ തോമസ് വറുഗീസ് ഏഴു സെന്റ് സ്ഥലവും പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. ഈ സ്ഥലത്താണ് മാതൃക അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നത്. ഒരു ക്ലാസ് റൂമും അടുക്കളയും സിറ്റ് ഔട്ടും ടോയ്ലറ്റും അടങ്ങുന്ന മാതൃകയിലാണ് അംഗന്‍വാടികളുടെ നിര്‍മാണം. വെള്ളം കയറുന്ന പ്രദേശമായതിനാല്‍ പില്ലറിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.
നിരണത്ത് മൂന്ന് മാതൃകാ അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നു
RECENT NEWS
Advertisment