ഡല്‍ഹി : നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടി വേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. വധശിക്ഷ വൈകാന്‍ വീഴ്ച വരുത്തിയത് ഡല്‍ഹി സര്‍ക്കാരാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ മറുപടി ഏറ്റുമുട്ടലിന് ഇടയാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ഇരുസഭകളും തടസപ്പെട്ടു. ബഹളം വെയ്ക്കാന്‍ ചന്തയല്ലെന്ന് എംപിമാര്‍ ഓര്‍ക്കണമെന്ന് ഉപരാഷ്ട്രപതി രാജ്യസഭയില്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു.
നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി
RECENT NEWS
Advertisment