നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് ; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ മരണവാറണ്ട് വൈകുന്നതിനെതിരെ നിര്‍ഭയയുടെ രക്ഷിതാക്കളും തീഹാര്‍ ജയിലധികൃതരുമാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ അഭിഭാഷകന്‍ എ.പി സിംഗ് കേസില്‍ നിന്ന് പിന്മാറിയിരുന്നു.

പകരക്കാരനെ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പവന്‍ഗുപ്തയുടെ രക്ഷിതാക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ദില്ലി ലീഗല്‍ സെല്‍ അതോറിറ്റിയിലെ അഭിഭാഷകന്‍ രവി ഖാസിയെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും നിയമസഹായം ലഭിക്കാതെ പോകരുതെന്നും കോടതി നിരീക്ഷിച്ചു. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ പട്യാല ഹൗസ് കോടതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...