ന്യൂഡല്‍ഹി: . ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതികളിലൊരാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിനയ് ശര്‍മ്മയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതികളുടെ നീക്കമാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോഴാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളപ്പോള്‍ ശിപാര്‍ശ നല്‍കാന്‍ ആഭ്യന്തര മന്ത്രി മനീഷ് സിസോദിയക്ക് അധികാരമില്ലെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. വാട്സ് ആപിലൂടെ നല്‍കിയ മനീഷ് സിസോദിയയുടെ ഡിജിറ്റല്‍ സിഗ്നേച്ചറാണ് ദയാഹര്‍ജി തള്ളാനുള്ള ശിപാര്‍ശയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രതിയുടെ അഭിഭാഷകന്‍ ആരോപിച്ചു. പ്രതിയായ വിനയ് ശര്‍മ്മ നേരത്തെ തീഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.