കാമുകനെ സഹായിക്കാന്‍ ബന്ധുവീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം മോഷ്ടിച്ചു ; 19 കാരിയും കാമുകനും കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മോഷണക്കേസ് അന്വേഷിച്ച പോലീസ് എത്തിയത് വമ്പന്‍ ടിസ്റ്റില്‍. വീട്ടില്‍ നിന്നും 19.5 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 19 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആഭരണങ്ങള്‍ കാണാതായത്. ഇതുസംബന്ധിച്ച്‌ സുനില്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും പോലീസിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടിക്കുളത്തെ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുമ്പള  സ്വദേശിയായ കാമുകനുവേണ്ടിയാണ് സ്വര്‍ണം കവര്‍ച്ച നടത്തിയതെന്ന് വെളിപ്പെടുത്തി. മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ യുവതി ഇതേ കോളജിലെ വിദ്യാര്‍ത്ഥിയുമായാണ് പ്രണയത്തിലുള്ളത്. അപകടത്തില്‍പെട്ടുവെന്നും കുറച്ചുപണം തരപ്പെടുത്തി നല്‍കണമെന്നും യുവാവ് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതി മോഷണം നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കാമുകന് കൈമാറുകയും ചെയ്തിരുന്നു.

കുഞ്ഞിനെ കാണാനാണ് അകന്ന ബന്ധുവായ യുവതി സുനിലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ വസ്ത്രം മാറാനെന്ന് പറഞ്ഞ് മുറിയില്‍ കയറുകയും ചെയ്തു. താക്കോല്‍ അലമാരയില്‍ തന്നെ വെച്ച നിലയില്‍ കണ്ട് അലമാര തുറന്ന് അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19കാരി കുടുങ്ങിയത്. ഇവരുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കാമുകനെയും പ്രതി ചേര്‍ത്തേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...