ഡല്‍ഹി : വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് ഡല്‍ഹി കോടതിയില്‍. കൊലപാതകം നടന്ന സമയം താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നും മുകേഷ് സിംഗ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തത്.
2012 ഡിസംബര്‍ 17 ന് ആണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. കുറ്റകൃത്യം നടക്കുന്ന ഡിസംബര്‍ 16 ന് താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ജയിലില്‍ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.