Thursday, March 27, 2025 8:45 am

നിർഭയ കേസ് : ആരാച്ചാരോട് നാളെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം, പ്രതികളെ തൂക്കിലേറ്റാൻ ഇനി നാല് ദിനങ്ങൾ കൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജയില്‍ അധികൃതര്‍ പവന്‍ ജല്ലാദിനെ അറിയിച്ചു. മാര്‍ച്ച്‌ 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്. നാല് പ്രതികളില്‍ മുകേഷ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് എന്നിവര്‍ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച്‌ അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ജയില്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നുണ്ട്. മാര്‍ച്ച്‌ 17 ന് പവന്‍ ജല്ലാദ് ജയിലില്‍ എത്തിയ ശേഷമാണ് ഡമ്മികളെ തൂക്കിലേറ്റി പരിശോധന നടത്തുക. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കും. ഇതിന് പുറമേ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച്‌ 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയില്‍

0
പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയില്‍. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ...

ലഹരി വ്യാപാരത്തിലെ മുഖ്യ ഇടനിലക്കാരിയെന്ന് എക്സൈസ് കണ്ടെത്തിയ ‘തുമ്പിപ്പെണ്ണി’ന് പത്തു വര്‍ഷം തടവ്

0
കൊച്ചി : കൊച്ചിയിലെ ലഹരി വ്യാപാരത്തിലെ മുഖ്യ ഇടനിലക്കാരിയെന്ന് എക്സൈസ് കണ്ടെത്തിയ...

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് ; കേന്ദ്രത്തിന്റെ നിബന്ധനകൾക്കു വഴങ്ങി കേരളം

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖനിർമാണത്തിന് കേന്ദ്രം നൽകുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ്...

കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ

0
മലപ്പുറം : തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ....