വായ്പ ആപ്പുകൾ : ആർ.ബി.ഐ പട്ടികയിൽ ഉൾപ്പെട്ടവ നിയമപരം ; അല്ലാത്തവക്കെതിരെ നടപടി – ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിയമപരമായ വായ്പ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ ആര്‍.ബി.ഐയോട് നിര്‍ദേശിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തോട് ആര്‍.ബി.ഐ ലിസ്റ്റിലുള്ള ആപ്പുകള്‍ മാത്രം ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നല്‍കിയാല്‍ മതിയെന്നും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് ഇത്തരം ആപ്പുകള്‍ നിയമവിരുദ്ധമായി വായ്പ നല്‍കുന്നതില്‍ ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഉയര്‍ന്ന പലിശ നിരക്കില്‍ പ്രൊസസിങ് ഫീയും മറ്റ് ചില ചാര്‍ജുകളും ചുമത്തിയാണ് വായ്പ നല്‍കുന്നതെന്ന് ധനമന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്ന ആശങ്കയും ധനമന്ത്രി പങ്കുവെച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ആപുകളിലൂടെ ചോരുന്നുണ്ട്. നിയമപരമല്ലാത്ത പണമിടപാടുകള്‍ ആപുകള്‍ വഴി നടക്കുന്നതും ആശങ്കക്കിടയാക്കു​ന്നുവെന്ന് ധനമന്ത്രി പറയുന്നു. കടലാസ് കമ്ബനികള്‍ ഉള്‍പ്പടെ ഇത്തരം ആപുകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...