ഡല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാലിന്യ സംസ്കരണത്തിന് ഊന്നൽ നല്‍കും. അഴുക്കുചാല്‍ വൃത്തിയാക്കാനായി കേന്ദ്ര സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനത്തിലായിരിക്കും ശുചീകരണം നടത്തുക. 2047ഓടെ അരിവാള്‍ രോഗം നിർമാർജനം ചെയ്യും. നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സംരഭങ്ങൾക്ക് കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്യും. 157 നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 157 മെഡിക്കൽ കോളേജുകൾ 2014 മുതൽ നിർമിച്ചു.സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്കരിക്കും.മൂന്നു വർഷം കൊണ്ട് 1 കോടി കർഷകർക്ക് സ്വാഭാവിക കൃഷിക്ക് സഹായം നൽകും.പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 66000 കോടി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























