ട്രെയിനിലെ മോഷണം : പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രം പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കികിടത്തി മോഷണം നടത്തിയ കേസില്‍ പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. അക്‌സബാഗ് ഷാ എന്നയാളുടെ ചിത്രമാണ് പുറത്തുവിട്ടത്. കോയമ്ബത്തൂര്‍ ഭാഗത്ത് സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഇയാളുടെ ചിത്രം കവര്‍ച്ചക്കിരയായ വിജയലക്ഷ്മിയും കുടുംബവും തിരിച്ചറിഞ്ഞു. ഇയാള്‍ ട്രെയിനില്‍ തങ്ങളുടെ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നതായി വിജയലക്ഷ്മി പോലീസിനെ അറിയിച്ചു.

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളെ മയക്കിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ബോധരഹിതരായി കാണപ്പെട്ട ഇവരെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോയമ്ബത്തൂരില്‍ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് മോഷണത്തിനിരയായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...