കോഴിക്കോട് : ഷാര്‍ജയില്‍ മരിച്ച നിധിന് ചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിച്ചാണ് ഉച്ച കഴിഞ്ഞ് സംസ്കരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്കാരം. നിരവധി പേര്‍ നിധിനെ കാണാനായി പേരാമ്പ്രയിലെ വീട്ടിലെത്തിയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ച് ഭാര്യ ആതിരയെ കാണിച്ച ശേഷമാണ് പേരാമ്പ്രയിലെ വീട്ടിലേക്ക് നിധിന്റെ മൃതദേഹം കൊണ്ടുപോയത്. ആശുപത്രി പരിസരവും സാക്ഷ്യം വഹിച്ചത് ഹൃദയം നുറുങ്ങുന്ന നിമിഷങ്ങളായിരുന്നു.
ഷാര്‍ജയില്‍ മരിച്ച നിധിന് ചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
RECENT NEWS
Advertisment