Wednesday, July 2, 2025 6:47 am

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളോടെ ഗഡ്കരി ഐസൊലേഷനിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ അറിയിപ്പ്. ട്വീറ്റ് ഇങ്ങനെ : ‘ ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ഞാൻ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കമുണ്ടായിരുന്നവർ പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.’

തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് നിതിൻ ഗഡ്കരിക്കും കൊവിഡ് പോസിറ്റീവാകുന്നത്. തിങ്കളാഴ്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുൻപ് സെപ്റ്റംബർ 2020 ൽ മെഡിക്കൽ ചെക്കപ്പിനിടെയാണ് നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...