തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുടുംബം. പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ല. നിതിൻ ഫോൺ ഏൽപ്പിച്ചു പോയി എന്ന് പറയുന്നത് ശരിയല്ല. നിതിൻ്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചു വെച്ചതാണെന്നും അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവൻ അപ്പോൾ തങ്ങളെ വിളിക്കുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ചു. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























