സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിന്‍സിയെന്ന് പോലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിന്‍സി മുംതാസ് എന്നാണ് പോലീസ് പറഞ്ഞത്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചുനല്‍കലാണ് റിന്‍സിയുടെ ജോലിയെന്നും അവര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായും പോലീസ് കണ്ടെത്തിയിരുന്നു.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇന്‍ഫ്‌ളുവന്‍സറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിന്‍സി മുംതാസ്. മലയാള സിനിമാ മേഖലയില്‍ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി പല സിനിമകളുടെയും പ്രമോഷന്‍ പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെ റിന്‍സി സെറ്റുകളില്‍ വിതരഎണം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...