2024ന് മുമ്പ് അമേരിക്കയേക്കാൾ മികച്ച റോഡുകൾ യു.പിയിലുണ്ടാക്കും ; നിതിൻ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: 2024ന് മുമ്പ് ഉത്തര്‍പ്രദേശില്‍ അമേരിക്കയെക്കാള്‍ മികച്ച റോഡുകളുണ്ടാക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 8000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി യു.പിയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം. അമേരിക്കയേക്കാള്‍ യു.പിയിലെ റോഡുകള്‍ മെച്ചപ്പെടുത്താന്‍ വൈകാതെ അഞ്ച് ലക്ഷം കോടി മോദി സര്‍ക്കാര്‍ അനുവദിക്കുമെന്നും ഗഡ്കരി പറഞ്ഞു.

ഷഹാബാദ്-ഹാര്‍ദോ ബൈപ്പാസ്, ഷാജാഹാന്‍പൂര്‍-ഷഹാബാദ് ബൈസ്, മൊറാദാബാദ്-താക്കൂര്‍വാര-കാശിപൂര്‍ ബൈപ്പാസ്, ഗാസിപ്പൂര്‍-ബലിയ ബൈപ്പാസ് ഉള്‍പ്പടെ 8000 കോടിയുടെ പദ്ധതികളാണ് നിതിന്‍ ഗഡ്കരി യു.പിയില്‍ പ്രഖ്യാപിച്ചത്. നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ പണമൊരു തടസമല്ലെന്നും ഗഡ്കരി പറഞ്ഞു. 81ാമത് റോഡ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...