റാന്നിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം ; വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ റാന്നിയില്‍ പൂര്‍ണ്ണം. ഗ്രാമീണ മേഖലകളിലടക്കം ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ ബസുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസ് നിര്‍ത്തിവെച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പതിവുപോലെ നടന്നു. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തുറക്കാന്‍ ശ്രമിച്ച ചില സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഇടപെട്ട് അടപ്പിച്ചു.

പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. റാന്നി പഞ്ചായത്ത് സെക്രട്ടറി ഓഫിസ് അടക്കാന്‍ വിസമ്മതിച്ചതിനെതിരെ സമരസമിതി നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. സെക്രട്ടറിയുടെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം നടത്തിയതായി സമരസമതി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ റാന്നി പഞ്ചായത്താഫീസ് ഉച്ചവരെ പ്രവര്‍ത്തിച്ചു. സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫിസ് ഒഴികെ എല്ലാ ഓഫീസുകളും സമരക്കാര്‍ അടപ്പിച്ചു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ പോലീസ് കൃത്യസമയത്ത് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു.

വിവിധ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ടൗണിലും ഗ്രാമീണ മേഖലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. നിതിന്‍ രാജിന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ റാന്നിയിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സി.എസ്.ഡി.എസ് സംസ്ഥാന സെക്രട്ടറി എം.സി ചന്ദ്രബോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രാജു തേക്കടയില്‍ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ഗോപി, നിജുകുമാര്‍, ഷിജു കുളത്തൂര്‍, കൊച്ചു ബേബി, ക്യാപ്റ്റന്‍ ടിനോ തോമസ്, റെഞ്ചി പതാലില്‍, സൈമണ്‍ ജോസഫ്, ജോയി പാട്ടത്തില്‍, കുഞ്ഞുമോന്‍ വാകത്താനം, ഗോപി പട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത് : മൂന്നുപേർക്ക് കുത്തേറ്റു ; നാലുപേർ അറസ്റ്റിൽ

0
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക്...

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...