പത്തനാപുരം ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച ജീവകാരുണ്യസ്ഥാപനമെന്ന ബഹുമതി നേടിയ പത്തനാപുരം ഗാന്ധിഭവന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍ക്കും ആശ്രയരഹിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സാന്ത്വനവും സംരക്ഷണവും നല്‍കി ഏഷ്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായി വളര്‍ന്ന ഗാന്ധിഭവന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാരുണ്യസംഗമങ്ങള്‍, സാമൂഹിക സാംസ്‌കാരിക സാഹിത്യ മാനവ സംഗമങ്ങള്‍, വ്യവസായ പരിവേഷണ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പ് കണ്‍സോഷനുകള്‍, പ്രവാസി സംഗമങ്ങള്‍ വിവിധ ഇടങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും.

പ്രകൃതി സംരംക്ഷണത്തിനും ലഹരി നിയന്ത്രണത്തിനുമായി വിദ്യാലയങ്ങളിലൂടെ നിരന്തര പ്രചാരണപരിപാടികള്‍ ഈ കാലയളവില്‍ സംഘടിപ്പിക്കും. സമാപന ചടങ്ങ് രാഷ്ട്രപതി ഉദ്ഘാടനം നിര്‍വ്വഹിക്കണമെന്ന ആഗ്രഹത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഗാന്ധിഭവന്‍ രക്ഷാധികാരി കെ.ധര്‍മ്മരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗാന്ധിഭവന്‍ മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഗാന്ധിഭവന്‍ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്‌കാരം മുന്‍ മിസോറാം ഗവര്‍ണറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സുഗതവനം പദ്ധതിയുടെ ഉപജ്ഞാതാവുമായ കുമ്മനം രാജശേഖരനും, ഏരീസ് ഗ്രൂപ്പ് സ്ഥാപകനും അന്തര്‍ദ്ദേശീയ ചലച്ചിത്രകാരനും അണുമാഹാകാവ്യം ഗ്രന്ഥകാരനുമായ സോഹന്‍ റോയിക്കും ഗവര്‍ണ്ണര്‍ സമ്മാനിച്ചു. 25000 രൂപ വീതവും ശില്പവുമടങ്ങുന്നതുമായിരുന്നു അവാര്‍ഡുകള്‍. പുരസ്‌കാര സ്വീകരണത്തിന് ശേഷം അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...