നിതിൻ രാജിൻ്റെ ആത്മഹത്യ : പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷൻസ് കോടതിയാണ് ഹ‍ർജി പരിഗണിക്കുന്നത്. ഇന്നലെ നിതിൻ രാജിന്റെ അച്ഛൻ കേസിൽ കക്ഷി ചേർന്നിരുന്നു. ഇവരുടെ വാദം ഇന്ന് കോടതി കേൾക്കും. നിതിൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ദിവസം പ്രിൻസിപ്പളിന്റെ മുറിയിൽ വച്ച് നടന്ന ചോദ്യം ചെയ്യലിൽ ഡോക്ടർ റാമും സംഗീതയും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചത്.

ലോൺ ആപ്പുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കോളേജ് മാനേജ്മെന്റും പറയുന്നത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും പ്രതികളായ അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായി എന്ന വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കുസാറ്റിൽ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥി ധനേഷിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...