കോഴിക്കോട്ട് നൈട്രജൻ വാതകം ചോർന്നു ; ടാങ്കറിൽനിന്നു പുറത്തുവന്നത് വെള്ളപ്പുക

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുന്നമംഗലം ടൗണിൽ വെയ്‌ബ്രിജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽനിന്നും നൈട്രജൻ വാതകം ചോർന്നത് ആശങ്ക പരത്തി. എന്നാൽ അപകട സാധ്യത ഇല്ലെന്ന് ഫയർഫോഴ്സ് സംഘം എത്തി ഉറപ്പുവരുത്തി. രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ടാങ്കറിൽനിന്നു വെള്ളപ്പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പോലീസിന്റെയും ശ്രദ്ധയിൽപെട്ടത്. വാഹനത്തിലെ ജീവനക്കാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്േറ്റഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഫോഴ്സ് സംഘവും ലോറി ജീവനക്കാരും ചേർന്ന് വാൽവ് അടച്ച് ചോർച്ച തടഞ്ഞു.

ബെംഗളൂരുവിൽനിന്നു നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ റീഫിൽ ചെയ്യുന്ന ടാങ്കർ ലോറിയിലെ വാൽവിനാണു ചോർച്ചയുണ്ടായത്. ടാങ്കറിനകത്തെ മർദം കൂടുമ്പോൾ ഓട്ടമാറ്റിക് സംവിധാനം വഴി ചെറിയ അളവിൽ പുറത്തുവന്നതാണെന്നാണു ജീവനക്കാർ പറയുന്നത്. ഈർപ്പവും മാറിയ കാലാവസ്ഥയും മൂലം അന്തരീക്ഷത്തിൽ വാതകം തങ്ങി നിൽക്കുന്നതിനാലാണു വലിയ ചോർച്ച ഉണ്ടായ തോന്നൽ ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...