നിയമസഭയിലെ കയ്യാങ്കളി കേസ് : ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിക്ഷേധം തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്ന് മറ്റ് രീതിയില്‍ സഭയില്‍ പ്രശ്‌നം ഉയര്‍ത്താനാണ് തീരുമാനം. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ശിവന്‍കുട്ടി ഇന്നും നിയമസഭയില്‍ എത്തില്ല.

അതേസമയം, വിവാദങ്ങള്‍ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഐ.എന്‍.എലിലെ പോരും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും യോഗത്തില്‍ ചര്‍ച്ചയാകും. യോജിച്ച് പോകണമെന്ന നിര്‍ദ്ദേശം ഐ.എന്‍.എല്‍ അവഗണിച്ചതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ അബ്ദുള്‍ വഹാബ് വിഭാഗം എ.കെ.ജി സെന്ററില്‍ എത്തിയപ്പോഴും എല്‍.ഡി.എഫ് കണ്‍വീനര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റിന് ശേഷമാകും തുടര്‍ നടപടികള്‍. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദാംശങ്ങളും തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...