പത്തനംതിട്ട : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയിലെത്തി. തെലുങ്കാനയിലെ മെഡ്ചാല്‍ ജില്ലയില്‍ നിന്നാണ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെത്തിച്ചത്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലെ വെയര്‍ഹൗസിലേക്ക് മാറ്റി. നാലു വലിയ ട്രക്കുകളിലായാണ് മെഷീനുകള്‍ എത്തിച്ചത്. 2200 ബാലറ്റ് യൂണിറ്റ്, 2200 കണ്‍ട്രോള്‍ യൂണിറ്റ്, 2300 വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് എത്തിച്ചിട്ടുള്ളത്.