നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപേക്ഷ നല്‍കി ; വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 31 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 31 ലേക്ക് മാറ്റി. കേസില്‍ കക്ഷിചേരാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപേക്ഷ നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചെന്നിത്തലയ്ക്ക് തടസ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. കക്ഷി ചേരാനുള്ള രമേശ് ചെന്നിത്തലയുടെ അപേക്ഷയിലും, പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും ഈ മാസം 31 ന് കോടതി വാദം കേള്‍ക്കും.

മന്ത്രി വി.ശിവന്‍കുട്ടി, എം.എല്‍.എ കെ.ടി ജലീല്‍, മുന്‍ മന്ത്രി ഇ.പി ജയരാജന്‍, സി.കെ സദാശിവന്‍, കെ.കുഞ്ഞഹമ്മദ് മാസ്‌റ്റ‌ര്‍,​ കെ.അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ചില്‍ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ടുവെന്നാണ് കേസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...