തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് മൂലം ആശങ്കയിലായ വടക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം.
എം.കെ മുനീര്‍ എം.എല്‍.എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. പ്രശ്നത്തിന് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണണം. സീറ്റിന്‍റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്നും എം.കെ മുനീര്‍ ചൂണ്ടിക്കാട്ടുന്നു.