നിസാമുദ്ദീൻ മതസമ്മേളനം : കേരളത്തിൽനിന്നു പോയത് 270 പേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം.

നിസാമുദ്ദീനിൽ നടന്ന രണ്ട് സമ്മേളനങ്ങളിൽ കേരളത്തിൽനിന്ന് 270 പേർ പങ്കെടുത്തതായാണു വിവരം. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത നൂറോളംപേർ കേരളത്തിൽ തിരിച്ചെത്തി. ഇതിൽ എഴുപതോളം പേരുടെ വിവരം പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തിൽ പങ്കെടുത്ത 170 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.

ഇതോടൊപ്പം മലേഷ്യയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ചതിനാൽ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...