കൊവിഡ് വ്യാപന ഭീതിയിൽ നിസാമുദ്ദീൻ ; നിരീക്ഷണം ശക്തമാക്കി അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിൽ തബ് ലീഗ് ജമാഅത്ത്‌ നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. മർക്കസിന്‌ സമീപത്തുള്ള ആളുകളെ ഇന്നലെ രാത്രി ഏറെ വൈകിയും നിരീക്ഷണത്തിനും പരിശോധനയ്ക്കും ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുന്നൂറിൽ അധികം ആളുകളെയാണ്  നിരീക്ഷണത്തിൽ ആക്കിയത്. കഴിഞ്ഞ 13 മുതൽ 18 വരെ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. തെലങ്കാനയിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ആറ്  പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ മരിച്ച 65-കാരനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ചടങ്ങിൽ പങ്കെടുത്തവരിൽ ഡല്‍ഹിയിൽ ഇരുപത്തി നാലും തമിഴ് നാട്ടിൽ പതിനാറും ആൻഡമാൻ നിക്കോബാറിൽ ആറും ആന്ധ്രാ പ്രദേശിൽ ഒരാൾക്കും ആണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങൾ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചടങ്ങിൽ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ അടങ്ങിയ അമ്പത് പേജുള്ള പട്ടിക ജമ്മു കശ്മീർ ഭരണകൂടം പുറത്ത് വിട്ടു.

ചടങ്ങിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്യണം എന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ചടങ്ങിൽ ഇരുപത്തി രണ്ട് മലയാളികളും പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. തബ്ലീഗ് ജമാഅത്ത് അധികൃതർക്ക് എതിരെ കേസ് എടുക്കണം എന്ന് ഡല്‍ഹി സർക്കാർ ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനു ശേഷം ആരെയും പുതുതായി പ്രവേശിപ്പിച്ചില്ലെന്നാണ് മർകസിന്റെ വിശദീകരണം.

ലോക്ക്ഡൗൺ സമയത്തും നിരവധി പേർ മർക്കസിൽ താമസമുണ്ടായിരുന്നതായും പോലീസ് അയച്ച നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം ഞായറാഴ്ച നിസാമുദ്ദീനിൽ നിന്നുള്ള രോഗി മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോക് നായക് ആശുപത്രി അധികൃതർ അറിയിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...