ജില്ലയിലെമ്പാടും മാലിന്യം കെട്ടിക്കിടക്കുന്നു : മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം പ്രഹസനമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗങ്ങള്‍ തടയുവാന്‍ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം തകൃതിയായി നടക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിലായി 53 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്‌. ഈ പഞ്ചായത്തുകളില്‍ എല്ലാം തന്നെ ഹരിത കര്‍മ്മ സേന വഴിയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഈ മാലിന്യങ്ങള്‍ വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് കളില്‍ സൂക്ഷിച്ച ശേഷം നിശ്ചിത സമയത്തിനുള്ളില്‍ ഇത് വലിയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും മാലിന്യങ്ങള്‍ തരം തിരിച്ച്  സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയുമാണ്‌ ചെയ്യുന്നത്.

എന്നാല്‍ പലയിടത്തും ഇത് കാര്യക്ഷമമായി നടക്കാതെ വന്നതോടെ ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഇതില്‍ കൊതുകുകള്‍ വളരുന്ന സാഹചര്യം നില നില്‍ക്കുന്നു. പല എം.സി.എഫ് കളും കാട് കയറി കിടക്കുന്നു. നിറഞ്ഞു കവിഞ്ഞ എം.സി.എഫ് കളുടെ അടുത്ത് നാട്ടുകാര്‍ മാലിന്യം വലിച്ചെറിയുന പ്രവണതകളുമുണ്ട്. ജനവാസ മേഖലയിലാണ് പലപ്പോഴും ഇത്തരത്തില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ചാക്കുകളില്‍ കെട്ടി വെച്ചിരിക്കുന്ന മാലിന്യവും ആരും നീക്കം ചെയ്യുന്നില്ല. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരും തന്നെ ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല എന്നതാണ് സത്യം.

മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ അഭാവമാണ് പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തും നഗരസഭകളും നേരിടുന്ന പ്രധാന വെല്ലുവിളി. പലയിടത്തും ഇന്‍സിനെറ്റര്‍ സംവിധാനവുമില്ല. സംവിധാനം ഉള്ളയിടത്ത് ഇത് പ്രവര്‍ത്തിക്കുന്നുമില്ല. പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഴക്കാലപൂര്‍വ്വ ശുചീരണ പ്രവര്‍ത്തികള്‍ ശക്തമാക്കുമ്പോള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഭരണ സമിതികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...